ദുബൈ: ജല വ്യവസായ രംഗത്തെ നവീന കാഴ്ചപ്പാടുകളും സംരംഭങ്ങളും പരിചയപ്പെടുത്തുന്ന വാട്ടർ, എനർജി, ടെക്നോളജി, എ ൻവയോൺമെന്റ് എക്സിബിഷനും (വെറ്റെ ക്സ്) ദുബൈ സോളാർ ഷോയും ഇന്ന് ആരംഭിക്കും. ദുബൈ വൈദ്യുതി, ജലവകുപ്പ് (ദീവ) ഒരുക്കുന്ന മേളയിൽ ഇത്തവണ ജല വ്യവസായ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ എത്തിച്ചേരുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.വെള്ളിയാഴ് ച വരെ നീണ്ടുനിൽക്കുന്ന പ്രദർ ശനത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്ററാ ണ് വേദിയാകുന്നത്. ജലോൽപാദനം, ശുദ്ധീ കരണം, സംസ്കരണം, ലവണാംശം നീക്കൽ, സുസ്ഥിരത, മലിനജല സംസ്കരണം, മാലിന്യ നിർമാർജനം, വായുവിൽനിന്നും മറ്റു ള്ളവയിൽനിന്നും വെള്ളം വേർതിരിച്ചെടുക്കൽ തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇവയിൽ ഉൾപ്പെടും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാധികാരത്തിൽ നട ക്കുന്ന മേളയുടെ 25-ാം എഡിഷനാണ് ഇത്ത വണത്തേത്.പ്രദർശനം ദുബൈയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതാണ ന്നും ശുദ്ധോർജത്തിന്റെയും ഹരിത സമ്പദ് വ്യവസ്ഥയുടെയും മേഖലയിൽ എമിറേറ്റിനെ ആഗോള ഹബ്ബായി ഉയർത്തുന്നതുമാണെന്ന് വെറ്റെക്സ്, ദുബൈ സോളാർ ഷോ സ്ഥാപ കനും ചെയർമാനുമായ സഈദ് മുഹമ്മദ് ആൽ തായർ പറഞ്ഞു. അന്താരാഷ്ട്ര തല ത്തിലെ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പി ക്കാനും ലോകമെമ്പാടുമുള്ള നൂതന സാങ്കേ തികവിദ്യകളെക്കുറിച്ച് അറിയാനും സഹായി ക്കുന്ന എക്സിബിഷൻ കഴിഞ്ഞ വർഷങ്ങളി ൽ നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു.