ഷാർജ- ദുബൈ റോഡ്: പുതിയ വേഗപരിധി; ലംഘിച്ചാൽ 3,000 ദിർഹം വരെ പിഴ

Advertisement

ഷാർജ:
ഷാർജക്കും അൽ ഗർഹൂദ് പാലത്തിനും ഇട യിലുള്ള റോഡിൽ വേഗപരിധി 80 കിലോമീറ്റ ർ മറികടന്നാൽ 3000 ദിർഹം വരെ പിഴ ഈ ടാക്കുമെന്ന മുന്നറിയിപ്പുമായി ഷാർജ ട്രാഫി ക് പൊലീസ്. മൂന്ന് ദിവസം മുമ്പ് ഈ റോഡി ലെ വേഗപരിധി മണിക്കൂറിൽ 100ൽനിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.അൽ ഇത്തിഹാദ് റോഡിലെ ഷാർജ-ദുബൈ
ബോർഡർ മുതൽ അൽ ഗർഹൂദ് പാലം വരെയാണ് നിയന്ത്രണം. വേഗപരിധി 80 കിലോമീറ്റർ സൂചിപ്പിക്കുന്ന പുതിയ സൈൻ ബോർഡും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. നി
യമലംഘനത്തിന്റെ വ്യാപ്തിക്കനുസരിച്ച്
300 ദിർഹം മുതൽ 3,000 ദിർഹം വരെയാണ്
പിഴ ചുമത്തുക. ഈ റോഡിൽ, നവംബർ 20
മുതൽ വേഗപരിധി 100 കിലോമീറ്ററിൽനിന്ന്
80 കിലോമീറ്ററായി കുറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

Advertisement