ദുബൈ: നിർമാണസ്ഥലങ്ങളിൽ സുരക്ഷമാ നദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നു ണ്ടോയെന്ന് ഉറപ്പാക്കുന്നതിന് സമഗ്രമായ കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി. എൻജിനീയർമാർ, കൺസൽട്ടൻറുമാർ, സൂ പ്പർവൈസർമാർ, തൊഴിലാളികൾ, കമ്പനിക ൾ എന്നിവരെയെല്ലാം സുരക്ഷയെ സംബ ന്ധിച്ച് ബോധവത്കരിക്കുകയാണ് ഇത് ല ക്ഷ്യമിടുന്നത്. കാമ്പയിനിൻ്റെ ഭാഗമായി എമി റേറ്റിലെ വിവിധ നിർമാണ സ്ഥലങ്ങളിൽ മു നിസിപ്പാലിറ്റി അധികൃതർ പരിശോധന നട ത്തുകയും സംവിധാനങ്ങൾ വിലയിരുത്തുക യും ചെയ്തു. നിർമാണ മേഖലകളിൽ പ്രവർ ത്തിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറ പ്പാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ നടപടി സ്വീകരിച്ചത്.കോഡ് ഓഫ് കൺസ്ട്രക്ഷൻ സേഫ്റ്റി പ്രാ ക്ടിസി’ൽ വ്യക്തമാക്കിയ മാർഗനിർദേശങ്ങ ൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിരവധി നട പടികൾ കാമ്പയിനിന്റെ ഭാഗമായി സ്വീകരിച്ച തായി ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവന യിൽ വ്യക്തമാക്കി. ഈ വർഷം 14,858 നിർ മാണ സൈറ്റുകളിൽ 35,672 ഫീൽഡ് സന്ദർ ശനങ്ങൾ നടപ്പാക്കിയതാണ് ഇതിൽ ഏറ്റ വും ശ്രദ്ധേയം. നിർമാണസ്ഥലങ്ങളിൽ സുര ക്ഷമാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും മാന ദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ പ്രാധാന്യ ത്തെക്കുറിച്ച് കരാറുകാർക്കിടയിൽ ബോധവ ത്കരണം വർധിപ്പിക്കുന്നതിനുമാണ് പരിശോധന നടത്തിയത്.കാമ്പയിനിന്റെ ഭാഗമായി മുനിസിപ്പാലിറ്റി വ സ്ൽ പ്രദേശത്ത് രക്ഷാപ്രവർത്തന ഡ്രിൽ നടത്തുകയും ചെയ്തു. നിർമാണസ്ഥലത്ത് സംഭവിക്കാനിടയുള്ള അപകടകരമായ സാ ഹചര്യത്തെ സങ്കൽപിച്ച് തൊഴിലാളികളെ ര ക്ഷപ്പെടുത്തുന്ന രീതിയിലാണിത് സജ്ജീകരിച്ചത്.
കാമ്പയിനു കീഴിൽ ബോധവത്കരണ സെമി നാറുകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയും ദുബൈ മുനിസിപ്പാലിറ്റി നടത്തു ന്നുണ്ട്.