ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ; ഹമാസ് ബന്ദികളുടെ ആദ്യ സംഘത്തെ കൈമാറും

Advertisement

ടെൽ അവീവ്:
ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇന്ന് മുതൽ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ. വൈകുന്നേരം നാല് മണിയോടെ ബന്ദികളുടെ ആദ്യ സംഘത്തെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേൽ തങ്ങളുടെ പക്കലുള്ള തടവുകാരെയും മോചിപ്പിക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ തീരുമാനമായത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രായേലിന് ഹമാസ് കൈമാറിയിട്ടുണ്ട്. പ്രായമുള്ള സ്ത്രീകളും കുട്ടികളുമടക്കം 13 ബന്ദികളെ ഹമാസ് വിട്ടയക്കും. റെഡ് ക്രോസിനാണ് ബന്ദികളെ കൈമാറുക. നാല് ദിവസത്തിനുള്ളിൽ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാർ.

Advertisement