ജെയ്ഷെ മുഹമ്മദ് ഭീകരന്‍ യൂനുസ് ഖാനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

Advertisement

ഇസ്ലാമാബാദ് . ജെയ്ഷെ മുഹമ്മദ് ഭീകരന്‍ യൂനുസ് ഖാനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു . നിരോധിത ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ റിക്രൂട്ടറായിരുന്നു യൂനുസ് ഖാന്‍ .

പാകിസ്താനിലെ ബജൗറിലെ മാമണ്ട് ഏരിയയില്‍ വച്ചാണ് സംഭവം .
നിസ്‌ക്കാരത്തിനായി മസ്ജിദിലേയ്ക്ക് പോകുന്നതിനിടെയാണ് അജ്ഞാതര്‍ യൂനുസിന് നേരെ വെടിയുതിര്‍ത്തത് . ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ നിരവധി യുവാക്കളെ സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്തത് യൂനുസ് ഖാനായിരുന്നു.

അതേസമയം അജ്ഞാതന്റെ ആക്രമണത്തെ ഭയന്ന് ആഗോള ഭീകരന്‍ ഹാഫീസ് സയീദിന്റെ സുരക്ഷ പാകിസ്താന്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് . 16 പേര്‍ അടങ്ങുന്ന സുരക്ഷാസംഘമാണ് ഹാഫീസ് സയീദിനെ സംരക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement