ഹോട്ടലില്‍ ടിപ്പ് കൊടുത്തതിനെത്തുടര്‍ന്ന് കുഴപ്പത്തിലായ അമേരിക്കകാരിയായ വെര കോണര്‍ എന്ന യുവതിയുടെ വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സബ്വേയില്‍ നിന്നും വാങ്ങിയ $7.54 (628 രൂപ)യുടെ സാന്‍ഡ്വിച്ചിന് ആറ് ലക്ഷം രൂപയാണ് യുവതി ടിപ്പ് നല്‍കിയത്. സാന്‍ഡ്വിച്ച് ഓര്‍ഡര്‍ ചെയ്ത ശേഷം സബ്വേ ലോയല്‍റ്റി പോയന്റ് ലഭിക്കാന്‍ തന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ പേജ് മാറിപ്പോയതാണ് വിനയായത്.
കഴിഞ്ഞ മാസമാണ് അറ്റ്ലാന്‍ഡ സബ്വേയില്‍ നിന്നും യുവതി സാന്‍ഡ്വിച്ച് വാങ്ങിയത്. 628 രൂപയായിരുന്നു സാന്‍ഡ്വിച്ചിന്റെ വില. എന്നാല്‍ ലോയല്‍റ്റി പോയന്റെ നല്‍കുന്നതിന് തന്റെ ഫോണ്‍ നമ്പറിന്റെ അവസാന ആറ് അക്കം അബദ്ധത്തില്‍ രേഖപ്പെടുത്തിയത് ടിപ്പിന്റെ കോളത്തില്‍ ആയിപ്പോയി. $7,105.44 (5,91,951 രൂപ) അപ്പോള്‍ തന്നെ തുക ക്രെഡിറ്റ് ആയി. ബാങ്ക് ഓഫ് അമേരിക്കയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് യുവതി തുക അടച്ചത്. അടുത്ത ആഴ്ച ക്രെഡിറ്റ് കാര്‍ഡ് സ്റ്റെറ്റ്മോന്റ് വന്നപ്പോഴാണ് അബദ്ധം പറ്റിയത് മനസിലായത്.
പിന്നാലെ ബാങ്കിനെ സമീപിച്ചെങ്കിലും റീഫണ്ട് അനുവദിക്കില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഒരു മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ആ തുക സബ്വേ കൊടുക്കാന്‍ തയ്യാറയതോടെ യുവതിക്ക് പണം തിരികെ കിട്ടി.
Home News International ടിപ്പ് കൊടുത്തത് വിനയായി…ഒരു സാന്‍ഡ്വിച്ചിന് ആറ് ലക്ഷം രൂപയാണ് യുവതി ടിപ്പ് നല്‍കിയത്…..