യു.എ.ഇ സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള അതേ നീല നിറത്തിലാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. സംസ്‌കാരവും ടൂറിസവും ഉൾപ്പെടെയുള്ള യു.എ.ഇയുടെ സുസ്ഥിര വികസനവും രാജ്യത്തിന്റെ അതുല്യ മാതൃകകളും എടുത്തുകാണിക്കുന്ന ഡിസൈനാണ് പുതിയ നോട്ടിന്.
എക്‌സ്‌പോ സിറ്റി ദുബായിലെ ടെറ സസ്‌റ്റൈനബിലിറ്റി പവലിയന്റെ വാസ്തുവിദ്യയുടെ ഒരു ചിത്രമാണ് നോട്ടിന്റെ മുൻഭാഗത്ത്. പിറകുവശത്ത് ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ ഉയർത്തിക്കാട്ടുന്നു. നോട്ടിന്റെ മറുവശത്ത് എമിറേറ്റ്‌സ് ടവേഴ്‌സ്, ബുർജ് ഖലീഫയുടെ വലതുവശത്തുള്ള ലാൻഡ്മാർക്കുകളുടെ ചിത്രവുമുണ്ട്.
പുതിയ ബാങ്ക് നോട്ടിൽ KINEGRAM COLORS® എന്നറിയപ്പെടുന്ന ബഹുവർണ്ണ സുരക്ഷാ ചിപ്പ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഏറ്റവും വലിയ ഫോയിൽ സ്ട്രിപ്പ് ബാങ്ക് നോട്ടുകളിൽ ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമാണ് യു.എ.ഇ. കള്ളപ്പണം ചെറുക്കുന്നതിന്, ഈ സാങ്കേതികവിദ്യകൾ 1000 ദിർഹം ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പിൽ നേരത്തെ ഉപയോഗിച്ചിരുന്നു.
Home News International യുഎഇ സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി… ബഹുവർണ്ണ സുരക്ഷാ ചിപ്പ്...