ഗാസയിൽ ആറ് ദിവസത്തെ വെടിനിർത്തൽ സമയപരിധി അവസാനിച്ചു; ദീർഘിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഖത്തർ

Advertisement

ടെൽ അവീവ്:
ഗാസയിൽ ആറ് ദിവസത്തെ താത്കാലിക വെടിനിർത്തൽ സമയപരിധി അവസാനിച്ചു. വെടിനിർത്തൽ ദീർഘിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഖത്തർ അറിയിച്ചു. ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചിരുന്നു. 10 ഇസ്രായേൽ പൗരൻമാരെയും നാല് തായ്‌ലാൻഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് കൈമാറിയത്.

ഇസ്രായേൽ 30 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു. വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉടൻ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യം നാല് ദിവസത്തെ വെടിനിർത്തലിനാണ് കരാർ ആയത്. എന്നാൽ ബന്ദികളുടെ പരസ്പരമുള്ള കൈമാറ്റം വിജയകരമായതോടെ രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടുകയായിരുന്നു.