ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം;ജപ്പാനിലും, ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പ്

Advertisement

മനില : ഫിലിപ്പീന്‍സിലെ മിന്‍ദാനാവോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോ പ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. മനിലയിൽ നിന്ന് 893 കിലോമീറ്റർ അകലെയാണ് മിൻദാനാവോ ദ്വീപ്. ഭൂകമ്പത്തെത്തുടര്‍ന്ന് യു എസ് സുനാമി മുന്നറിയിപ്പ് സംവിധാനം സുനാമി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മാസമാദ്യം തെക്കന്‍ ഫിലിപ്പീന്‍സില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.നവംബര്‍ 17നായിരുന്നു ഭൂകമ്പം. സാരംഗനി, സൗത്ത് കോട്ടബാറ്റോ, ദാവോ ഓക്സിഡന്റല്‍ പ്രവിശ്യകളിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം ഭൂചലനത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. 50 ലധികം വീടുകളും മറ്റ് കെട്ടിടങ്ങളും തകരുകയും ചെയ്തു. പസഫിക് ‘റിംഗ് ഓഫ് ഫയര്‍’ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫിലിപ്പീന്‍സില്‍ ഭൂകമ്പങ്ങള്‍ പതിവാണ്.