ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിന്റെ 2023-ലെ വാക്ക് ആയി ‘റിസ്’ നെ തെരഞ്ഞടുത്തു. 32,000-ലധികം വോട്ടുകള്‍ നേടിയാണ് റിസ് ഒന്നാമതെത്തിയത്. ശൈലി, ആകര്‍ഷണം എന്നിങ്ങനെയാണ് ഈ വാക്കിന്റെ അര്‍ഥം. റിസ് എന്ന വാക്ക് കൂടുതലും കാണാറുള്ളത്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. ഹാഷ്ടാഗായാണ് ഈ വാക്കുകള്‍ കൂടുതലും കാണുന്നത്. ഇന്റര്‍നെറ്റ് ഭാഷയായി യുവത്വം ആണ് കൂടുതലായി ഈ വാക്കുപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. എട്ട് വാക്കുകളാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് 2023ലെ ധാര്‍മികത, മാനസികാവസ്ഥ എന്നിവ പ്രകടിപ്പിക്കുന്ന വാക്കായി റിസ് തെരഞ്ഞെടുക്കുന്നത്.