സൗദിയില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കെണികളിലും അനുബന്ധ നിര്‍മിതകളിലും രൂപ വ്യത്യാസമോ, നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്. സൗദി മുനിസിപ്പല്‍ ഗ്രാമവികസന പാര്‍പ്പിട മന്ത്രാലയമാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്.
കെട്ടിടങ്ങളുടെ മുന്‍വശത്തെ പെയിന്റിംഗില്‍ നിന്നും നിറത്തില്‍ നിന്നും വ്യത്യസ്തമായി ബാല്‍ക്കണികള്‍ക്ക് നിറങ്ങളോ കെട്ടിടത്തിന്റെ നിര്‍മാണ ശൈലിക്കു വ്യത്യസ്തമായ രൂപമോ ഡെക്കറേഷനുകളോ നിര്‍മാണ വസ്തുക്കളോ ബാല്‍ക്കണികളില്‍ ഉപയോഗിക്കാന്‍ പാടില്ല. പുതിയ ഉത്തരവിന് വിരുദ്ധമായി നിര്‍മിതികളുണ്ടാക്കിയാല്‍ കനത്ത പിഴയൊടുക്കേണ്ടി വരും.
സൗദി നിര്‍മാണ കോഡിനനുസരിച്ച രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങളും വില്ലകളും പാര്‍പ്പിട കേന്ദ്രങ്ങളും അനുബന്ധ ഭാഗങ്ങളും നിര്‍മിക്കാന്‍ പാടുള്ളൂ. കെട്ടിടങ്ങുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുന്ന തരത്തിലുള്ള നിര്‍മിതകളുണ്ടാക്കുന്നതിനും മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Home News International കെട്ടിടങ്ങളുടെ ബാല്‍ക്കെണികളില്‍ രൂപ മാറ്റമോ നിറവ്യത്യാസമോ വരുത്തുന്നതിന് സൗദിയില്‍ വിലക്ക്