ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75 പേരുണ്ടായിരുന്നു. 11 പേരെ മരിച്ച നിലയിലും മൂന്ന് പേരെ ജീവനോടെയും കണ്ടെത്തി. 12പേരെ കാണാതായിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനിടെ തിങ്കളാഴ്ച വീണ്ടും പൊട്ടിത്തെറിയുണ്ടായതോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് മറാപ്പി. 1979ലുണ്ടായ പൊട്ടിത്തെറിയിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.