ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയ ഇറച്ചി കഷ്ണം ബ്രഷ് ഉപയോഗിച്ച് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രഷും വിഴുങ്ങി. സ്പെയിനിലാണ് സംഭവം നടന്നത്. മൂന്ന് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് 21-കാരിയായ ഹെയ്സിയ വിഴുങ്ങിയ ടൂത്ത് ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ബ്രഷ് പുറത്തെടുക്കാന്‍ ശസ്ത്രക്രിയയ്ക്ക് പകരം സര്‍ജിക്കല്‍ ടൈ്വനാണ് ഉപയോഗിച്ചത്.
കഴിക്കുന്നതിനിടെ ഹെയ്സിയയുടെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുടുങ്ങുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതോടെ കയ്യില്‍ കിട്ടിയ ടൂത്ത്ബ്രഷ് കൊണ്ട് തൊണ്ടയില്‍ കുടുങ്ങിയ ഇറച്ചിക്കഷ്ണം എടുക്കാന്‍ ശ്രമിച്ചു. ഇറച്ചിക്കൊപ്പം ബ്രഷും ഉള്ളില്‍ പോയി. ഉടന്‍ ഹെയ്സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home News International തൊണ്ടയില്‍ കുടുങ്ങിയ ഇറച്ചി കഷ്ണം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രഷും വിഴുങ്ങി… 21-കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്