അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയെ ദുബായ് ക്രൗൺ പ്രിൻസ് ഓഫിസ് ഡയറക്ടർ ജനറൽ ആയി നിയമിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതുസംബന്ധിച്ച ഉത്തരവിറിക്കിയത്. നിലവിൽ ദുബായ് ഫ്യൂചർ ഫൗണ്ടേഷൻ ഡയറക്ടർ, ലോക സർക്കാർ ഉച്ചകോടി വൈസ് ചെയർമാൻ, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബ്ലോക്ക് ചെയിൻ കൗൺസിലിന്റെയും ചെയർമാൻ തുടങ്ങിയ പദവികൾ വഹിക്കുന്നു.