ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനീസ് വന്‍മതിൽ ഇങ്ങനെ തകരാതെ നിൽക്കുന്നത്തിന് കാരണം കണ്ടെത്തുകയാണ് ഗവേഷകർ. വന്മതിലിനെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രകൃതിദത്ത സംരക്ഷണം ഒരുങ്ങുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയുടെ വടക്കന്‍ അതിര്‍ത്തികളില്‍ നിര്‍മ്മിച്ച വിശാലമായ ഈ കോട്ടകളുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. 6325 കി.മീ. നീളമുള്ള വന്‍മതിലിന് പ്രകൃതിയാല്‍ സംരക്ഷണം തീര്‍ക്കുന്ന ചില ഘടകങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്ടീരിയകളും പായലുകളും ലൈക്കണുകളുകളും മണ്ണിന്റെ ഉപരിതലത്തില്‍ വളരുന്ന ബയോക്രസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജീവികളുമാണ് ഈ കാവലാള്‍ പടകള്‍.
ബെയ്ജിംഗിലെ ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ബോ സിയാവോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിന്റെ ഒരു ഭാഗം പരിശോധിച്ചപ്പോള്‍ അതിന്റെ മൂന്നില്‍ രണ്ട് ഭാഗവും ബയോക്രസ്റ്റുകളാല്‍ പൊതിഞ്ഞതായി കണ്ടെത്തി. ഇങ്ങനെ ബയോക്രസ്റ്റില്‍ പൊതിഞ്ഞ ഭാഗങ്ങളില്‍ സുഷിരങ്ങള്‍ കുറവാണെന്നും ജലം തങ്ങിനിര്‍ത്തുന്നത് തടയുന്നതായും മണ്ണൊലിപ്പും ലവണാംശവും കുറവാണെന്നും സംഘം പറയുന്നു.
ചൈനയിലെ വന്‍മതിലിലെ ബയോക്രസ്റ്റുകള്‍ക്ക് മതിലിനെ ചൂടും തണുപ്പും നേരിടേണ്ടിവരുന്ന തീവ്രത ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് സിഡ്‌നിയിലെ ബൊട്ടാണിക് ഗാര്‍ഡനിലെ ബ്രെറ്റ് സമ്മറെല്‍ പറയുന്നു. ഇവ ഭിത്തികളുടെ ഘടനയുടെ സുസ്ഥിരത നിലനിലര്‍ത്താനും സംരക്ഷിക്കാനും സഹായിക്കുന്ന സാഹചര്യം ഒരുക്കുന്നു.
Home News International ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനീസ് വന്‍മതിൽ തകരാതെ നിൽക്കുന്നത്തിന് ഒരു പ്രധാന കാരണം ഉണ്ട്