അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിൽ?

Advertisement

കറാച്ചി:അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ പാക്കിസ്ഥാനിൽ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ പുറത്ത്.

രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാനിലെ ഇൻറർനെറ്റ് സേവനങ്ങളും തടസ്സപ്പെട്ടിരിക്കയാണ്.