യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാഹന വ്യൂഹത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറി, പ്രസിഡന്‍റും പ്രഥമ വനിതയും രക്ഷപ്പെട്ടു

Advertisement

വില്‍മിങ്ടണ്‍: യു.എസ് പ്രസിഡന്റ ജോ ബൈഡന്റെ വാഹന വ്യൂഹമായ സീക്രട്ട് സര്‍വീസിലേക്ക് കാര്‍ ഇടിച്ചുകയറി. ഞായറാഴ്ച ഡെലവെയറിലയാണ് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായത്.

ബൈഡന്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് 40 മീറ്റര്‍ അകലെ നിര്‍ത്തിയിരുന്ന എസ്.യു.വിയിലേക്ക് സെഡാന്‍ ഇടിച്ചുകയറുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ബൈഡനെ ഉടന്‍തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രസിഡന്റും പ്രഥമ വനിത ജില്‍ ബൈഡനും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.