പ്രാഗ്: ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നടത്തിയ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്‌സിറ്റികളിലൊന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്‌സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. കണ്ണിൽ കണ്ടവരെയൊക്കെ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3.40ഓടെയാണ് വെടിവെപ്പുണ്ടായത്.വിദ്യാര്‍ഥിയായ അക്രമിയും കൊല്ലപ്പെട്ടു. ഇയാളുടെ പേര് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അക്രമിയുടെ പിതാവും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സംഭവത്തെ തുടർന്ന് ചെക്ക് റിപബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാല തന്റെ പൊതുപരിപാടികളൊക്കെ റദ്ദാക്കിയിട്ടുണ്ട്.
Home News Breaking News പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വെടിവെപ്പ്; 15 പേർ കൊല്ലപ്പെട്ടു, 24 പേർക്ക് പരുക്ക്