അൽഐൻ മൃഗശാലയിൽ 50 ശതമാനം ടിക്കറ്റ് നിരക്കിളവ്

Advertisement

അൽഐൻ: അൽഐൻ മൃഗശാലയിൽ പ്ര വേശന ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളിൽ നിരക്കിളവ് ലഭിക്കും. ‘ബിഗ് ഓഫേഴ്സ് ഫോർ ബിഗ്ഗർ ജോയ്’ എന്നപേരിലാണ് ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചത്.

ശൈത്യകാല അവധി ദിനങ്ങളിൽ മൃഗശാല യിൽ ഒരുക്കിയ ആകർഷകമായ കാഴ്ചകളും ശൈത്യകാല അന്തരീക്ഷവും ആസ്വദിക്കാൻ വന്യജീവി-പ്രകൃതിസ്നേഹികളെ പ്രോത്സാ ഹിപ്പിക്കുന്നതിനാണ് നിരക്കിളവ്.

വ്യത്യസ്ത പ്രായത്തിലുള്ള സന്ദർശകർക്കാ യി ‘വിങ്സ് ഓഫ് സഹാറ ഷോ’, ‘കീപ്പേഴ്സ് ടോക്സ്’, ‘ഹിപ്പോ ആൻഡ് ക്രോക്കോഡൈ ൽ എക്സിബിറ്റ്’ തുടങ്ങി ആകർഷകമായ ദർശനങ്ങളും അവധിക്കാലത്ത് മൃഗശാല ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച സംഗീതജ്ഞരുടെ പങ്കാളിത്തത്തോടെ വാരാന്ത്യങ്ങളിൽ ‘മ്യൂസിക് ഓൺ ദി വാക്ക്‌വേ’ പരിപാടിയിൽ സന്ദർശകർക്ക് ഔട്ട്ഡോർ സംഗീത ഷോകളും ആസ്വദിക്കാം.