‘ഗാസയിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് പ്രതീകാത്മക പുൽക്കൂട്’; ​ബെത്‍ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങളില്ല

Advertisement

വെസ്റ്റ്ബാങ്ക്: ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ക്രിസ്തുവിൻറെ ജൻമസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‍ലഹേമിൽ ഇക്കുറി ആഘോഷമില്ല. ഗാസയിൽ തുടരുന്ന ഇസ്രയേൽ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങൾ റദ്ദാക്കിയത്.

ഭീമാകാരമായ ക്രിസ്മസ് ട്രീ, ഘോഷയാത്ര, മതപരമായ ചടങ്ങുകൾ എന്നിവയോടെയാണ് ബെത്‍ലഹേമിലെ നേറ്റിവിറ്റി സ്ക്വയറിൽ എല്ലാ സീസണിലും ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുക. എന്നാൽ ഇക്കുറി തീർത്ഥാടകരോ വിനോദ സഞ്ചാരികളോ ഇല്ലാതെ വിജനമാണ് ബെത്‍ലഹേം.

നക്ഷത്രങ്ങളും പുൽക്കൂടുകളും അലങ്കാരവിളക്കുകളുമില്ല. വളരെ കുറച്ച് കടകളും വ്യാപാര സ്ഥാപനങ്ങളും മാത്രമാണ് തുറന്നിട്ടുള്ളത്. നഗരത്തിൻറെ പ്രധാന കേന്ദ്രമായ മാങ്കർ സ്ക്വയറിലും ശ്മശാന മൂകത. യേശുകൃസ്തുവിൻറെ ജൻമസ്ഥലമെന്ന് വിശ്വസിക്കുന്ന ചർച്ച് ഓഫ് നേറ്റിവിറ്റിയിലും തിരക്കില്ല. ഗാസയിൽ കൊല്ലപ്പെട്ട കുട്ടികൾക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ പ്രതീകാത്മക പുൽക്കൂട് നിർമിച്ചിട്ടുണ്ട്. ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് രണ്ടര മാസത്തിലേറെയായി. സംഘർഷ ഭൂമിയായ ഗാസയിൽ നിന്ന് 73 കിലോമീറ്ററോളം ദൂരമേയുള്ളു ബെത്‍ലഹേമിലേക്ക്. ഗാസയിൽ കൊല്ലപ്പെട്ട കുട്ടികൾക്കുള്ള ആദര സൂചകമായി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ പ്രതീകാത്മക പുൽക്കൂട് നിർമിച്ചിട്ടുണ്ട്.

Advertisement