അബൂദബി: മധ്യേഷ്യയിലെ ഏറ്റവുംവലിയ സംയോജിത ആരോഗ്യപരിചരണ പ്ലാ റ്റ്ഫോം ആയ ‘സേഹ’ അബൂദബിയിൽ വിസ അപേക്ഷകർക്കായി പുതിയ വൈദ്യ പരി ശോധന കേന്ദ്രം തുറന്നു. അബൂദബി പൊ തു ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് അൽമരിയ ദ്വീപിലെ ഗലേറിയയിൽ പുതിയ രോഗനിയന്ത്രണ, പരിശോധന കേന്ദ്രം തുട ങ്ങിയത്. ആഴ്ചയിൽ ഏഴു ദിവസവും കേ ന്ദ്രം തുറന്നുപ്രവർത്തിക്കും. രാവിലെ 10 മുത ൽ രാത്രി ഏഴുവരെയാണ് കേന്ദ്രത്തിന്റെ പ്ര വർത്തനം. മുൻകൂട്ടി ബുക്ക് ചെയ്തും നേരി ട്ടും സേവനം പ്രയോജനപ്പെടുത്താം.
അബൂദബി പൊതു ആരോഗ്യകേന്ദ്രം ഡയറക്ടർ മതർ സഈദ് അൽ നുഐമി, ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ് സി.ഇ.ഒ. ഡോ. അസ്മ്‌മ അൽ ഹലാസി, അബൂദബി ഗ്ലോബൽ മാർക്കറ്റ് രജിസ്ട്രേഷൻ സി.ഇ.ഒ ഹമദ് അൽ മസ്‌റൂയി, അൽ മരിയ റീട്ടെയിൽ കമ്പനി സി.ഇ.ഒ. ഡേവിഡ് റോബിൻസൺG തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. എമിറേറ്റിലെ വിസ ആവശ്യാർഥമുള്ള മെഡിക്കൽ ടെസ്റ്റിനുവേണ്ടി 12 കേന്ദ്രങ്ങളിൽക്കൂടി അടുത്തിടെ ‘സേഹ’ സൗകര്യം ഒരുക്കിയിരുന്നു. അൽനുഖ്ബ സെന്റർ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെൻ്റർ മുസഫ, ബനിയാസ് സെന്റർ, യൂനിയൻ ഏവിയേഷൻ എംപ്ലോയിസ് സെൻ്റർ, മുഷ്‌രിഫ് മാൾ സെന്റർ,അൽവഹ്ദ മാൾ സെൻ്റർ, മുസഫ സെന്റർ,അൽഷഹാമ സെൻ്റർ, ക്യാപിറ്റൽ ഹെൽത്ത്,മുബാദല ഹെൽത്ത്, അൽറീം ആശുപത്രി എന്നിവയാണ് കേന്ദ്രങ്ങൾ.
പരിശോധന ഫലം ലഭിക്കാനുള്ള കാലതാമ സത്തിന്റെ അടിസ്ഥാനത്തിൽ നോർമൽ, റാ പ്പിഡ്, സ്പെഷൽ എന്നിങ്ങനെ മൂന്ന് കാറ്റഗ റികളിലായും പരിശോധന ലഭിക്കും. നോർമ ൽ ടെസ്റ്റിന് 250 ദിർഹമും റാപ്പിഡ് ടെസ്റ്റിന് 350ഉം 24 മണിക്കൂറിനകം ഫലം ലഭിക്കുന്ന സ്പെഷൽ ടെസ്റ്റിന് 500 ദിർഹവുമാണ് ഫീസ്.
സ്ത്രീകൾ ഗർഭിണിയാണോ എന്നറിയാനു ള്ള പരിശോധനക്ക് 50 ദിർഹം വേറെയും ന ൽകണം. ഒമ്പത് പൊതു ആരോഗ്യകേന്ദ്രങ്ങ ളിലും മൂന്നു സ്വകാര്യ കേന്ദ്രങ്ങളിലും പരി ശോധിക്കാൻ സാധിക്കും. പാസ്പോർട്ട്, എ മിറേറ്റ്സ് ഐ.ഡി എന്നിവയുടെ കോപ്പിയും ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒറിജിനലും പ രിശോധന വേളയിൽ ഹാജരാക്കണം. വിസ/ എൻട്രി വിസ കോപ്പി, 2 ഫോട്ടോ, മറ്റ് എമിറേ റ്റുകളിലെ വിസക്കാരാണെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എന്നിവയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് സേഹ 800 500,മുബാദല 023111111, അൽരീം 800 7444 നമ്പറുകളിൽ ബന്ധപ്പെടണം.