മിക്കി മൗസിന് സമാനമായി വളര്‍ത്തു പൂച്ചകളുടെ ചെവി…’മിക്കി ഇയര്‍’ ശസ്ത്രക്രിയ ചൈനയില്‍ വര്‍ദ്ധിക്കുന്നു

Advertisement

കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിന് സമാനമായി വളര്‍ത്തു പൂച്ചകളുടെ ചെവി കോസ്മെറ്റിക് സര്‍ജറിയിലൂടെ അതേ രൂപത്തിലാക്കിയെടുക്കുന്ന ‘മിക്കി ഇയര്‍’ ശസ്ത്രക്രിയ ചൈനയില്‍ വര്‍ദ്ധിക്കുന്നു. ഇതിനെതിരെ മൃഗസ്നേഹികള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ ചെവി ട്രിം ചെയ്തു രൂപം മാറ്റുന്നതിലൂടെ കഠിനമായ വേദനയാണ് അവ സഹിക്കേണ്ടി വരുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൂച്ചകളിലെ ഈ പ്ലാസ്റ്റിക് സര്‍ജറി ട്രെന്‍ഡിങ് ആയതോടെ പരമാവധി ഡിസ്‌കൗണ്ടുകളും സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ഘട്ടങ്ങളായാണ് പൂച്ചകളിലെ ഈ കോസ്മെറ്റിക് സര്‍ജറി ചെയ്യുന്നത്. ആദ്യ ഘട്ടം പൂച്ചകളുടെ ചെവിയുടെ അഗ്രഭാഗം നീക്കം ചെയ്യുക എന്നതാണ്. രണ്ടാമത്തേത് സ്‌റ്റൈലിംഗ് ഘട്ടമാണ്. പൂച്ചകളുടെ ചെവികള്‍ നിവര്‍ന്നുനില്‍ക്കാന്‍ പാകത്തിലാക്കുന്നതാണ് ഇത്. 20 മുതല്‍ 60 ദിവസം വരെയാണ് ഇതിനാവശ്യം. മൃഗങ്ങളെ സംബന്ധിച്ച് ഇത് വളരെ വേദനാജനകവും മാനസികപ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് ബെയ്ജിംഗിലെ ലവിംങ് കെയര്‍ ഇന്റര്‍നാഷണല്‍ പെറ്റ് മെഡിക്കല്‍ സെന്ററിലെ ഡീന്‍ ലിയു യുന്‍ഡോങ് പറയുന്നു. നിലവില്‍ ഇത്തരം ശാസ്ത്രക്രിയയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ബ്രീഡിങ് സെന്ററുകളിലും പെറ്റ്സ് പാര്‍ലറുകളിലും ഈ ശാസ്ത്രക്രിയ ഇപ്പോള്‍ സുലഭമാണ്.

Advertisement