പുതുവര്‍ഷത്തില്‍ ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ. 2023 ഡിസംബറിലെ 2.85 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.71 ദിര്‍ഹമാണ് വില. സൂപ്പര്‍ 98 പെട്രോളിന് 2023 ഡിസംബറിലെ 2.96 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ജനുവരിയില്‍ ലിറ്ററിന് 2.82 ദിര്‍ഹമാണ് വില. 2023 ഡിസംബറിലെ 2.77 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.64 ദിര്‍ഹമായി കുറയും. 2023 ഡിസംബറിലെ 3.19 ദിര്‍ഹത്തില്‍ നിന്ന് ഡീസലിന് ലിറ്ററിന് 3 ദിര്‍ഹമെന്ന നിലയിലേക്ക് വില കുറയും.