ദുബായിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം. നാളെ മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, റൊട്ടി, മാലിന്യ സഞ്ചികള്‍, കയറ്റുമതി അല്ലെങ്കില്‍ പുനര്‍ കയറ്റുമതി എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത ബാഗുകളുടെ റോളുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Home News International ദുബായിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നാളെ മുതല്‍ നിരോധനം