ജപ്പാനിൽ വൻഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം

Advertisement

ടോക്യോ: ജപ്പാനിൽ വൻഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. റിക്ടർസ്കെയിലിൽ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്.

അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂചലനമുണ്ടായ സാഹചര്യത്തിൽ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.