ന്യൂഡെല്‍ഹി.അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചക്ക് 2.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഹിന്ദുകുഷ് മേഖലയിൽ ഉണ്ടായ ഭൂചലനത്തിന്റ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 220 മീറ്റര്‍ ആഴത്തിലാണെന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ഭൂചലനത്തെ തുടർന്ന് ഇന്ത്യയിൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചതായി റിപ്പോർട്ടില്ല. അതേ സമയം അഫ്ഘാനിസ്ഥാനിലും പാക്കിസ്താനിലും അതി ശക്തമായ ഭൂകമ്പം ഉണ്ടായതായാണ് റിപ്പോർട്ട്.