പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി

Advertisement

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്.
ഷൂഹൈബുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. 2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഷൂഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.