130 വിഷ തവളകളുമായി യുവതി പോലീസ് പിടിയില്‍

Advertisement

വിമാനത്താവളത്തില്‍ നിന്ന് 130 വിഷ തവളകളുമായി യുവതി പോലീസ് പിടിയില്‍. കൊളംബിയയിലെ ബൊഗോട്ടയിലെ എല്‍ ഡൊറാഡോ വിമാനത്താവളത്തിലാണ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ 130 വിഷ തവളകളുമായി യുവതി പിടിയിലായത്.
കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 130 ഹാര്‍ലെക്വിന്‍ വിഷ തവളകളെയാണ് ഇത്തരത്തില്‍ ചെറിയ കുപ്പികളിലാക്കി സ്യൂട്ട്‌കേസില്‍ സൂക്ഷിച്ചിരുന്നത്. ബ്രസീലിലെ സാവോപോളോയിലേക്ക് പോകാനെത്തിയ 37 കാരിയാണ് പിടിയിലായത്. വംശനാശഭീഷണി നേരിടുന്ന ഈ തവളകള്‍ക്ക് രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുണ്ട്. ഈര്‍പ്പമുള്ള ഉഷ്ണമേഖലാ വനങ്ങളില്‍ വസിക്കുന്നവയാണ് ഈ തവളകള്‍. തവളകള്‍ നരിനോ ജനതയില്‍ നിന്നുള്ള സമ്മാനമാണെന്ന് യുവതി അവകാശപ്പെട്ടു.

Advertisement