ഫ്‌ളോറിഡ. 60 വര്‍ഷം മുന്‍പുണ്ടായിരുന്ന പ്രണയത്തിന്റെ പേരില്‍ വയോധികന് ഭാര്യയുടെ ആക്രമണം, മുന്‍ കാമുകി അയച്ച പോസ്റ്റ് കാര്‍ഡിന്റെ പേരിലാണ് 71 കാരി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. വധശ്രമക്കേസില്‍ ബെര്‍ത്ത യാള്‍ട്ടര്‍ എന്ന വയോധികയെ പോലീസ് അറസ്റ്റു ചെയ്തു.
ഭാര്യ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ഭര്‍ത്താവിന്റെ സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് ഇവരുടെ വീട്ടിലെത്തിയത്. പോലീസെത്തുമ്‌ബോള്‍ മാരകമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു വൃദ്ധന്‍. ദേഹത്താകമാനം കടിയേറ്റ പാടുകളുണ്ട് രക്തം ഒലിപ്പിച്ച നിലയിലായിരുന്നു.
52 വര്‍ഷം മുന്‍പാണ് പരാതിക്കാരന്‍ ബെര്‍ത്ത യാള്‍ട്ടറെ വിവാഹം കഴിച്ചത്. 1960കളില്‍ തനിക്കൊരു പ്രണയമുണ്ടായിരുന്നു. അത് വിവാഹത്തിനു മുന്‍പായിരുന്നു. ആ പോസ്റ്റ്കാര്‍ഡ് കിട്ടിയതോടെ ഭാര്യ അക്രമാസക്തയായി. അവര്‍ തലയിണ കൊണ്ട് തന്നെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ആക്രമണത്തിന്റെ കുറച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചുവെന്നും ഭര്‍ത്താവ് പറയുന്നു.
എന്നാല്‍ പോലീസിന്റെ വാദം തള്ളുകയാണ് യാള്‍ട്ടറുടെ അഭിഭാഷകന്‍. ദമ്ബതികള്‍ തമ്മില്‍ കാര്യമായ പ്രശ്നമില്ലെന്നും പോലീസ് അനാവശ്യമായി കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കക്ഷിയുടെ ഭര്‍ത്താവ് ആരോഗ്യവാനാണ്. വഴക്കുണ്ടായതില്‍ അദ്ദേഹം പശ്ചാത്തപിച്ചു. പോലീസ് നിര്‍ബന്ധിച്ചതുകൊണ്ടാണ് അദ്ദേഹം ആശുപത്രിയില്‍ പോയതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തായാലും ഇത്രയും വൈകിയിട്ടും കുടുംബജീവിതം തകര്‍ത്ത പോസ്റ്റ് കാര്‍ഡ് ആണ് ചര്‍ച്ചയിലിപ്പോള്‍.