പാകിസ്താന്‍ പൊതു തിരഞ്ഞെടുപ്പ്, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കം നവാസ് ഷെരീഫ് പിന്നില്‍

Advertisement

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്‌ബോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രീകി ഇന്‍സാഫ് പാര്‍ട്ടിക്ക് മുന്‍തൂക്കം.

പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരില്‍ ഭൂരിപക്ഷവും വിജയിച്ചു. മത്സരിച്ച 106 സ്വതന്ത്രരില്‍ 47 പേരുടെ വിജയമാണ് ഇതുവരെ പ്രഖ്യാപിച്ചത്. 57 സീറ്റുകളിലെ വിജയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തെഹരീകി ഇന്‍സാഫിന് തൊട്ടുപിന്നില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്) പക്ഷം നേതാവുമായി നവാസ് ഷെരീഫ് ആണ്. പിഎംഎല്‍-എന്‍ പാര്‍ട്ടിക്ക് 17 സീറ്റുകള്‍ ലഭിച്ചു. അതിനിടെ, സ്വതന്ത്രരെ ഉള്‍പ്പെടുത്തി സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് നവാസ് ഷെരീഫ്.

265 അംഗ പാര്‍ലമെന്റില്‍ 264 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത. 133 സീറ്റുകളുടെ ഭൂരിപക്ഷം അധികാരത്തിലെത്താന്‍ ആവശ്യമാണ്.

അതേസമയം, 26/11 മുംബൈഖവാജ സാദ് 1,ീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനും യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന മുഹമ്മദ് ഹാഫിസ് സെയ്ദിന്റെ മകന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. ലഹോറില്‍ നിന്ന് പാകിസ്താന്‍ തെഹ്രീകി ഇന്‍സാഫ് പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച ലത്തീഫ് ഖോസ പരാജയപ്പെട്ടു. പിഎംഎല്‍-എന്‍ സ്ഥാനാര്‍ത്ഥി ഖവാജ സാദ് റഫീഖിയാണ് ഇവിടെ വിജയിച്ചത്. ലത്തീഫ് 117,109 വോട്ടുകള്‍ നേടിയപ്പോള്‍ ഖവാജ സാദ് റഫീഖി 1,77,907 വോട്ടുകള്‍ നേടി.

Advertisement