മുഖംമൂടി ധരിച്ചെത്തിയ യുവാവ് ആപ്പിള്‍ സ്റ്റോറില്‍നിന്ന് പട്ടാപ്പകല്‍ അമ്പതോളം ഐഫോണുകള്‍ കവര്‍ന്നു

Advertisement

മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് ആപ്പിള്‍ സ്റ്റോറില്‍നിന്ന് പട്ടാപ്പകല്‍ അമ്പതോളം ഐഫോണുകള്‍ കവര്‍ന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ എംറിവില്ലെയിലെ ആപ്പിള്‍ സ്റ്റോറിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. സ്റ്റോറില്‍ പ്രദര്‍ശനത്തിനായി സൂക്ഷിച്ചിരുന്ന 50-ഓളം ഐഫോണുകളാണ് ഇയാള്‍ കവര്‍ന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മോഷണം പോയ ഫോണുകള്‍ക്ക് ഏകദേശം 40 ലക്ഷം രൂപ വിലവരും. മോഷ്ടാവിന്റെ വീഡിയോ കഴിഞ്ഞദിവസംതന്നെ പുറത്തുവന്നിരുന്നു. ഇതോടെ ബെര്‍ക്കെലി സ്വദേശിയായ ടെയ്ലര്‍ മിംസ്(22) എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തു.