സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22ന് സൗദിയില്‍ പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.