മോസ്കോയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ് 62 പേർ മരിച്ചു; 115 പേർക്ക് പരിക്ക്

Advertisement

മോസ്കോ :മോസ്കോ നഗരത്തിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ അക്രമികൾ നടത്തിയ വെടിവയ്പിൽ 62 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. 4 അംഗ അക്രമിസംഘത്തിലെ ഒരാൾ കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാൽ അക്രമികൾ സുരക്ഷിതരായി തിരിച്ചെത്തിയതായി ഇസ്ലാമിക്ക് സ്റ്റേറ്റ് അറിയിച്ചു.

വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. റഷ്യൻ സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.