കഴിഞ്ഞ അൻപത് വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം സതേണ്‍ പസഫിക്കില്‍ ദൃശ്യമായി. ഗ്രഹണം പുലർച്ചെ 2.22 വരെ നീണ്ടു നിന്നു. നാല് മിനുറ്റ് 27 സെക്കന്റായിരിന്നു പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന് രാജ്യങ്ങളില്‍ ദൃശ്യമായ ഗ്രഹണം ഏഷ്യന്‍ രാജ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. 2026 ഓഗസ്റ്റ് 12നാണ് അടുത്ത സമ്പൂര്‍ണഗ്രഹണം ദൃശ്യമാവുക.