അര നൂറ്റാണ്ടിലെ അവിസ്മരണീയ വിഡിയോ ,സൂര്യഗ്രഹണം കണ്ട് ലോകം,

Advertisement

അര നൂറ്റാണ്ടിലെ അവിസ്മരണീയ ദിനം, അമ്പതാണ്ടിനിടെ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി.

മെക്‌സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി.

4 മിനിറ്റ് 27 സെക്കന്റ് ദൈര്‍ഘ്യം പൂര്‍ണഗ്രഹണം നേരില്‍ കാണാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂര്‍വ നിമിഷത്തെ ആളുകള്‍ കൊണ്ടാടിയത്. ‘വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം’എന്നായിരുന്നു സൂര്യഗ്രഹണം നേരില്‍ കണ്ട് ശേഷം മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ പ്രതികരണം

Advertisement