ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്സ് അന്തരിച്ചു

Advertisement

ലണ്ടൻ: ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും 2013ലെ നൊബേൽ സമ്മാന ജേതാവുമായ പീറ്റർ ഹിഗ്സ് അന്തരിച്ചു.

പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന ആശയം അവതരിപ്പിച്ച ശാസ്ത്രജ്ഞനായ ഹിഗ്സിന് 94 വയസ്സുണ്ടായിരുന്നു. പിന്നീട് ഇത് ഹിഗ്സ് ബോസോൺ എന്നറിയപ്പെട്ടു.

1964ലെ കണിക സിദ്ധാന്തത്തിനാണ് 2013ൽ ഇദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. ഹിഗ്സ് ബോസോൺ കണികയെ ദൈവ കണിക എന്ന് വിളിക്കുന്നതിനെ യുക്തിവാദിയായ ഹിഗ്സ് എതിർത്തിരുന്നു.

ഹിഗ്സിന്റെ സിദ്ധാന്തം മറ്റു ശാസ്ത്രജ്ഞരും തെളിയിച്ചതിനെ തുടർന്നായിരുന്നു നൊബേൽ അംഗീകാരം.

പരേതയായ ജോഡിയാണ് ഭാര്യ.

മക്കൾ: ​ക്രിസ്, ജോണി.