ഷോപ്പിങ് മാളില്‍ അക്രമി അഞ്ചുപേരെ കുത്തിക്കൊന്നു

Advertisement

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഷോപ്പിങ് മാളില്‍ അക്രമി നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ബോണ്ടിയിലാണ് ആക്രമണം. അക്രമിയെ പൊലീസ് വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷോപ്പിങ് മാളിനുള്ളില്‍ ഒട്ടേറെ ആളുകളുണ്ടെന്നും അവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുയാണ്.