ദുബൈയിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവെച്ചു

Advertisement

ന്യൂ ഡെൽഹി :
ദുബൈയിലേക്കും ഇസ്രായേലിലെ ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യുഎഇയിൽ കനത്ത മഴ തുടരുന്നത് വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്

ദുബൈ വിമാനത്താവളത്തിന്റെ റൺവേ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധി അന്താരാഷ്ട്ര സർവീസുകളാണ് ഇതുകാരണം മുടങ്ങിയത്. ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ നീട്ടിയിട്ടുണ്ട്.

ദുബൈയിൽ നിന്നുള്ള സർവീസുകളും റദ്ദാക്കി. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ടെൽ അവീവിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ എയർ ഇന്ത്യ നിർത്തിവെച്ചത്.