ക്ഷാമം തീർക്കാൻ കുവൈത്തിന് ഖത്തര്‍ വൈദ്യുതി നല്‍കും

Advertisement

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ കു​വൈ​ത്തി​ന് ഖ​ത്ത​റി​ന്റെ സ​ഹാ​യം. കു​വൈ​ത്തി​ന് സ​ഹാ​യ​മാ​യി ഖ​ത്ത​ര്‍ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധ​മാ​യ ഗ​ൾ​ഫ് ഇ​ന്‍റ​ർ​ക​ണ​ക്ഷ​ൻ അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ചു. ജൂ​ൺ മാ​സം മു​ത​ലാ​ണ്‌ വൈ​ദ്യു​തി ല​ഭി​ക്കു​ക. ഗ​ൾ​ഫ് ഇ​ന്‍റ​ർ ക​ണ​ക്ഷ​ന്‍ വ​ഴി 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് കു​വൈ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള കു​വൈ​ത്ത് ജ​ല-​വൈ​ദ്യ​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. കു​വൈ​ത്തി​ല്‍ വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന സൂ​ചി​ക​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ലാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ലെ വേ​ന​ൽ​ക്കാ​ല​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഗ​ൾ​ഫ് ഇ​ന്റ​ർ​ക​ണ​ക്ഷ​ൻ സ​ഹാ​യം സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ല-​വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വേ​ന​ൽ കാ​ല​ത്ത് രാ​ജ്യ​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​ത്ത​നെ കൂ​ട​ൽ പ​തി​വാ​ണ്.

Advertisement