സ്ലോവാക്യ :
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് നേരെ വധശ്രമം. ഹാൻഡ്‌ലോവയിലെ സെൻട്രൽ ടൗണിൽ കാബിനറ്റ് യോഗത്തിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം തവണ വെടിയേറ്റ ഫിക്കോയുടെ നില ഗുരുതരമാണ്. യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ ജനക്കൂട്ടത്തെ അഭിവാദ്യ ചെയ്യുകയായിരുന്നു ഫിക്കോ. ഇതിനിടയിലാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വെടിയുതിർത്തത്
59കാരനാ ഫിക്കോയ്ക്ക് നേരെ നാല് തവണ വെടിയുതിർത്തു. വയറ്റിലാണ് വെടിയേറ്റതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫിക്കോയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് ഹെലികോപ്റ്ററിൽ 30 കിലോമീറ്റർ അകലെയുള്ള പ്രമുഖ ട്രോമ സെന്ററിലേക്ക് മാറ്റുകയും ചെയ്തു
വെടിവെപ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിരോധ മന്ത്രി റോബർട്ട് കാലിനാക് പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഫിക്കോ നാലാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റത്