വഞ്ചന കേസിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി

Advertisement

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചന കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. 34 കുറ്റങ്ങളിലും മുന്‍ അമേരിക്കൻ പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഏകകണ്ഠമായാണ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്.
ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. അതേസമയം, കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്‍റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താൻ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു