ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു

Advertisement

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59 കാരനാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ക്ക് രോഗംവന്നതെന്ന് ഡബ്ല്യുഎച്ച്ഒ വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മെക്സിക്കോ ആരോഗ്യവകുപ്പ് അറിയിച്ചു.
മെക്‌സിക്കോയിലെ കോഴികളില്‍ എ (എച്ച്5എന്‍ 2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ആരോഗ്യസംഘടന അറിയ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഇന്‍ഫ്‌ലുവന്‍സ എ(എച്ച്5എന്‍2) വൈറസ് ബാധിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യത്തെ കേസാണിത്. മരിച്ചയാള്‍ കോഴികളുമായോ മറ്റ് മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഇയാള്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മൂന്നാഴ്ചയോളം കിടപ്പിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏപ്രിലിലുണ്ടായ മരണത്തോടെ മെക്സിക്കോ വൈറസ് ബാധയേക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുകയായിരുന്നു.

Advertisement