ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു

Advertisement

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെച്ചാണ് യുവരാജിന് വെടിയേറ്റത്. യുവരാജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും കൊലപാതകത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിച്ചതായും റോയല്‍ കനേഡിയന്‍ പൊലീസ് അറിയിച്ചു.
ജൂണ്‍ 7ന് രാവിലെ 8:46ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900-ബ്ലോക്കില്‍ വെടിവയ്പ്പ് നടക്കുന്നതായി സറേ പൊലീസിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ യുവരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സറേയില്‍ നിന്നുള്ള മന്‍വീര്‍ ബസ്‌റം (23), സാഹിബ് ബസ്ര (20), ഹര്‍കിരത് ജുട്ടി (23), ഒന്റാറിയോയിലെ കെയ്‌ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. 2019 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവരാജിന് കാനഡയില്‍ പെര്‍മനെന്റ് റസിഡന്റ് (പിആര്‍) ലഭിച്ചിരുന്നു.

Advertisement