നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Advertisement

ഗസ്സ: നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

250 ദിവസം പിന്നിട്ട ആക്രമണത്തില്‍ ഇതുവരെ 15,694 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ആകെ 37,232 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് നിര്‍ദേശിച്ച ഭേദഗതികളില്‍ ചിലത് പ്രായോഗികമല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അന്തിമ കരാറില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ലബനാനില്‍നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന്, അധിനിവേശ ഗോലാന്‍ കുന്നുകളിലും അപ്പര്‍ ഗലീലിയിലും 15 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി.

file picture

Advertisement