ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിലെ യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഇസ്രയേലി യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു. ഇസ്രയേൽ ഹമാസ് യുദ്ധം ആരംഭിച്ച് അഞ്ച് ദിവസങ്ങൾക്കുശേഷം 2023 ഒക്ടോബർ 11-നാണ് നെതന്യാഹു യുദ്ധമന്ത്രിസഭ രൂപീകരിച്ചത്. ഗസ്സയിലെ യുദ്ധത്തിന്റെ നടത്തിപ്പിനെപ്പറ്റി കടുത്ത അസംതൃപ്തി ഉടലെടുക്കുകയും വരുന്ന ആഴ്ച പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് വാർ കാബിനറ്റ് പിരിച്ചുവിട്ടിരിക്കുന്നത്. മിതവാദി രാഷ്ട്രീയക്കാരനായ ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള നാഷണൽ യൂണിറ്റി പാർട്ടി സഖ്യത്തിൽ ചേർന്നതിനെ തുടർന്നുള്ള കരാറിനുസരിച്ചാണ് യുദ്ധ കാബിനറ്റ് രൂപീകരിച്ചത്. കഴിഞ്ഞയാഴ്ച ഗാന്റ്‌സ രാജിവച്ചതോടെ ഇനി യുദ്ധ കാബിനറ്റിന്റെ ആവശ്യമില്ലെന്നാണ് നെതന്യാഹു പറയുന്നത്. ഗസ്സ യുദ്ധത്തെപ്പറ്റിയുള്ള കൂടിയാലോചനകൾ ഇനി പഴയതുപോലെ സെക്യൂരിറ്റി കാബിനറ്റാകും നടത്തുക