കുവൈത്ത് തീപിടിത്തം:എട്ട് പേർ കസ്റ്റഡിയിലെന്ന് സൂചന

Advertisement

കുവൈത്ത് :മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ഇതിൽ മൂന്ന് ഇന്ത്യാക്കാരും ഒരു കുവൈറ്റ് പൗരനും, നാല് ഈജിപ്റ്റ്കാരും ഉൾപ്പെടുന്നതായി ആണ് പുറത്ത് വിവരം. പബ്ളിക്ക് പ്രോക്സിക്യൂഷൻ പ്രകാരമാണ് നടപടി.

ജൂൺ 12ന് ഉണ്ടായ ദുരന്നിൽ മരിച്ചവരുടെ എണ്ണം 49 ആയിരുന്നു. മരിച്ചവരിൽ 24 പേർ മലയാളികളായിരുന്നു. മംഗഫിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്.