ബാർബഡോസ്: അവസാനം വരെ ത്രില്ലറടിപ്പിച്ച കുട്ടിക്രിക്കറ്റ് ലോകകപ്പിൻ്റെ കലാശകൊട്ടിലെ ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യ
ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ഉയർത്തി.
രണ്ടാം ലോക കപ്പ് എന്ന സ്വപ്നവുമായി രോഹിത് ശർമ്മ നയിച്ച ഇന്ത്യൻ ടീമും ലോകകപ്പിൽ ആദ്യ മുത്തത്തിനായി എയ്ഡ്ൻ മാർക്രം നയിച്ച ദക്ഷിണാഫ്രിക്കയും ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ടി20യുടെ ഗ്രാൻ്റ് ഫിനാലയിൽ ഏറ്റുമുട്ടിയപ്പോൾ ചരിത്രം മാറ്റൊരധ്യായം രചിക്കുകയായിരുന്നു.
ഇന്ത്യ 2007 ലെ പ്രഥമ ലോകകപ്പ് നേടിയതിന് ശേഷം ഫൈനൽ കളിച്ച മത്സരം എന്നതാണ് ഒരു സവിശേഷത. മറുവശത്ത് ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലുമായിരുന്നു.ടി20 ലോകകപ്പിൽ പരാജയമറിയാതെയാണ് ഈ ടീമുകളും ഫൈനലിൽ കളിച്ചത് എന്ന പ്രത്യേക യും ഉണ്ടായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 10 ഓവർ പിന്നിട്ടപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എടുക്കാനായി.12 -ാം ഓവറിൽ നാലാം വിക്കറ്റ് നഷ്ടമായപ്പോൾ 107 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്വന്തം.17-ാം ഓവറിൽ 156 റൺസിൽ 6 വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പിടിച്ചു നിൽക്കാൻ പാട് പെടുന്ന കാഴ്ചയാണ് കണ്ടത്. അവസാന രണ്ട് ഓവറുകളിൽ 157 റൺസുമായി തുടങ്ങിയ ദക്ഷിണാഫ്രിക്ക ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്.20-ാം ഓവറിൽ 16 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഹാർദിക്ക് പാണ്ഡ്യയുടെ ഫുൾ ടോസിൽ പിറന്ന ക്യാച്ച് സൂര്യകുമാർ യാദവ് കരങ്ങളിൽ സുരക്ഷിതമാക്കിയപ്പോൾ ഇന്ത്യയുടെ നില ഭേദമായി. അവസാന പന്തിൽ 9 റൺസിലേക്ക് കളി നീണ്ടപ്പോൾ ഇന്ത്യൻ ആരാധകർ 11 വർഷത്തെ കാത്തിരിപ്പിന് വിരമായി.7 റൺസിന് ജയിച്ചു കയറി.
വിരാട് കോലി 76 റൺസും അക്സർ പട്ടേൽ 47 റൺസും സമ്മാനിച്ചു. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9) റിഷഭ് പന്തിനെയും(0) സൂര്യ കുമാർ യാദവിനെയും (3) ഇന്ത്യക്ക് നഷ്ടമായിരുന്നു.