മാറ്റത്തിന് തുടക്കം കുറിക്കുന്നു: ബ്രിട്ടനിൽ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

Advertisement

ലണ്ടൻ:
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് അറുതിയാകുന്നത്. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 സീറ്റുകളിൽ 370ലും വിജയിച്ച ലേബർ പാർട്ടി കേവല ഭൂരിപക്ഷം കടന്നതായാണ് വിവരം.

അതേസമയം തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടനിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്ന് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ബ്രിട്ടന്റെ പൊളിച്ചെഴുത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പുതിയൊരു അധ്യായം ഇവിടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ലേബർ പാർട്ടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. കൺസർവേറ്റീവ് പാർട്ടി 90 സീറ്രുകളിൽ ഒതുങ്ങി.