യുക്രൈയ്ൻ: കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ആക്രമണം. വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരുക്കേറ്റു.
കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. ആശുപത്രി കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കുട്ടികലെ കാണാതായി. അഞ്ച് യുക്രൈൻ നഗരങ്ങളിലേക്കായി നാൽപതിലേറെ മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്
പാർപ്പിട സമുച്ചയങ്ങളിലും സർക്കാർ ഓഫീസുകളിലും മിസൈലുകൾ പതിച്ചു. 30 മിസൈലുകൾ യുക്രൈൻ വ്യോമസേന തകർത്തു. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ ജന്മദേശമായ ക്രിവി റിഹിൽ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു.