ഷാര്‍ജ: കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ യു എ ഇ സാക്ഷിയായ റെക്കാര്‍ഡ് മഴ ഓര്‍മ്മയായെങ്കിലും മഴയില്‍ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ പുറത്തിറക്കാനാവാതെ ഉടമകള്‍ ഇപ്പോഴും ദുരിതത്തില്‍. മൂന്നു മാസം പിന്നിട്ടിട്ടും ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതും ഗരേജുകളില്‍ ആവശ്യത്തിലധികം വാഹനങ്ങള്‍ റിപ്പേറിങ്ങിനായി എത്തിയിരിക്കുന്നതുമാണ് പല കാര്‍ ഉടമകള്‍ക്കും ദുരിതമായിരിക്കുന്നത്.
പല ഗാരേജുകളിലും കാറുകളാല്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.
ഇന്‍ഷൂറന്‍സ് കമ്പനികളും വ്യക്തികളുമെല്ലാം ഉള്‍ക്കൊള്ളാവുന്നതിലും അധികം വാഹനങ്ങളാണ് കേടുപാടുകള്‍ തീര്‍ക്കാനായി ഗാരേജുകളിലേക്കു എത്തിച്ചിരിക്കുന്നത്. യു എ ഇയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ അറ്റകുറ്റപണി നടത്തി റോഡിലിറക്കാനുള്ളത് ഷാര്‍ജയിലാണെങ്കിലും മറ്റ് എമിറേറ്റുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.